← All posts

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ - പ്രണയം

Gerald December 03, 2025

- പ്രണയം -

പ്രണയം എന്നാലെന്താണ്...

നീയില്ലാതെ ഞാനില്ലെന്നു ഉറക്കെ വിളിച്ചു പറയുന്ന ചേർത്ത് നിർത്തലുകളാണോ...

നീയാണ് ഞാൻ എന്ന തന്മയീ ഭാവമാണോ...

എനിക്ക് പൊള്ളുമെമെന്നോർത്ത് കൺ നിറക്കാതെ നീ അകത്തേക്കൊഴുക്കിയ ഒരു തുള്ളി കണ്ണുനീരാണോ...

അതിന്റെ ചൂടിൽ ഉരുകി അലിഞ്ഞു പോയ എന്റെ ഹൃദയമാണോ...

വിവാഹം പ്രണയവിരാമമാണോ?

ചിലപ്പോഴെങ്കിലും അല്ല...

കുപ്പിവള കിലുക്കങ്ങളിൽ ഒളിച്ചു വെച്ച കുസൃതികളെ കൗതുകത്തിന്റെ പുഞ്ചിരിയോടെ പ്രോത്സാഹിപ്പിച്ചും...

ആവലാതി കൂട്ടങ്ങൾ അഴിച്ചു വെച്ച് കൺ നിറക്കുമ്പോൾ, ഞാനില്ലേ കൂടെ എന്ന് ചേർത്ത് നിർത്തിയും...

ഒറ്റക്കോടി തീർത്തതെന്ന് ഞാനോർത്ത വഴികളിലെല്ലാം എനിക്ക് മുന്നേ ഓടി വഴിയൊരുക്കിയും...

പ്രണയത്തിന്റെ പലഭാവങ്ങളിൽ ഒരു ഭാവമത്രേ അത്…



Comments

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ