← All posts

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ - പാഥേയം

Gerald December 03, 2025

- പാഥേയം -

വഴി പകുതിയായതേയുള്ളു,
ഓടിക്കയറിയതിന്റെ കണക്കെടുപ്പുകൾക്ക് കാലമായോ?
ഒരു കൂട്ടയോട്ടത്തിന്റെ ആരവങ്ങൾക്കൊപ്പമാണ് തുടങ്ങിയത്.
ഒറ്റക്കൊരു പന്തയത്തിലേക്കു വഴിമാറിയത് അറിഞ്ഞതേയില്ല.
തോൾ സഞ്ചിയിൽ കൂടെ കൂട്ടിയതൊക്ക പ്രിയപ്പെട്ടവയായിരുന്നു...
കുതിപ്പിന് വേഗപ്പൂട്ടിടുമെന്നറിഞ്ഞു കൊണ്ട് തന്നെ...
വാത്സല്യത്തിന്റെ ഒരു വരി താരാട്ട്,
സൗഹൃദത്തിന്റെ ഒരു ചങ്ങലപ്പൂട്ടു,
അണച്ചിട്ടും അണയാത്ത പരിഭവത്തിന്റെ ഒരു കനൽത്തരി,
ഒരു നുള്ള് പ്രണയം അങ്ങനെ അങ്ങനെ...
വേഗ കാലങ്ങൾക്കപ്പുറം, തണൽ മരങ്ങൾക്കുമപ്പുറം,
ഉച്ചവെയിലിന്റെ കനൽചൂടുകളിൽ ചെറു കാറ്റായും
തോരാത്ത പെരുമഴക്കാലങ്ങളിൽ കനിവിന്റെ കുടയായും
കൂടെയുണ്ടാകുമെന്നോർത്ത്...




Comments

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ