← All posts

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ - പ്രാണൻ

Gerald December 03, 2025

- പ്രാണൻ -






നിഗൂഢമായതെന്തും ഇഷ്ടം എന്ന കൗതുകത്തിനപ്പുറം ആരെയെങ്കിലുമത് മോഹിപ്പിക്കുന്നുണ്ടാവുമോ...

ഓടി ഒളിക്കാൻ വെമ്പൽ കൊള്ളുന്നവരും പടിവാതിലിൽ ഒരിത്തിരി അറച്ചു നിൽക്കുന്നുണ്ടാവില്ലേ...

ഒരു പിടി ചാരമായി മാറി ഈ മണ്ണിൽ അലിയുമ്പോഴും ഒരു നെടുവീർപ്പിലൊതുക്കി മറക്കും ഈ ലോകം എന്നെയെന്നോർക്കുമ്പോൾ മരിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹി ക്കുന്നുണ്ടാവില്ലേ...

സ്വീകരണ മുറിയിലെ ചിരിക്കുന്ന ചിത്രമായി നിലകൊള്ളുവാനല്ലാതെ, അവിടെ അലയടിക്കുന്ന ആഹ്ലാദങ്ങളിൽ പങ്കു ചേരാനോ, അവിടെ തുളുമ്പുന്ന തേങ്ങലുകളിൽ ഒരിറ്റു കണ്ണീർ പൊഴിക്കുവാനോ കഴിയാത്ത മരണത്തിന്റെ നാളെകൾ അങ്ങകലങ്ങളിലായിരിക്കണേ എന്ന് പ്രാർത്ഥിക്കുന്നുണ്ടാവില്ലേ...





Comments

No comments yet.

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ