നല്ല തിരക്കുള്ള ഒരു ശനിയാഴ്ച. Waiting Room നിറയെ patients. അതിനിടയിലാണ് ഒരു യുവാവ് എന്നെ കാണാൻ കൺസൾട്ടിംഗ് റൂമിലേക്ക് കയറിവന്നത്. പേര് ചോദിച്ചപ്പോൾ 'Joshua' എന്ന് പറഞ്ഞു. പ്രായം 35 വയസ്സ്.
ഞാൻ Joshua-യോട് ചോദിച്ചു:
"പറയൂ Joshua, എന്താണ് problem?"
Joshua പറഞ്ഞു:
"Doctor, എന്റെ private part-ൽ കുറച്ചു കുരുക്കൾ പോലെ..."
എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ഇടിത്തീ വെട്ടി—'Oh my god, STD!!!'
പഠിക്കുമ്പോഴേ STD കേസുകൾ ഒട്ടും ഇഷ്ടമല്ലാത്ത ഞാൻ, ഈയിടെയായി Cosmetology-യിൽ full concentration തിരിച്ചതിനാൽ ഇത്തരം STD കാരെയൊക്കെ Medical College-ലേക്ക് പറഞ്ഞുവിടുകയാണ് പതിവ്. പക്ഷേ...
Joshua-യെ എന്റെ അടുത്തേക്ക് പറഞ്ഞുവിട്ടത് എന്നെ പഠിപ്പിച്ച ഒരു Urology Sir ആയിരുന്നു. അതുകൊണ്ട് തിരിച്ചയക്കാനും പറ്റില്ല. മനസ്സില്ലാമനസ്സോടെ Joshua-യോട് lesions കാണിക്കാൻ ഞാൻ ആവശ്യപ്പെട്ടു.
പരിശോധിച്ചപ്പോൾ സംശയം തീർന്നു—Condyloma acuminata lesions! Typical STD case!
ശരി, ഇനിയിപ്പോ detailed history taking വേണമല്ലോ.
പുറത്താണെങ്കിൽ നല്ല തിരക്കും. ഞാൻ പതുക്കെ ചോദിച്ചു:
"Joshua പറയൂ, sexual contact history പറയൂ. Homo? Hetero? എന്താണെങ്കിലും എന്നോട് തുറന്നു പറയൂ, ഞാൻ ആരോടും പറയില്ല. സത്യം തുറന്നു പറഞ്ഞാലേ correct treatment തരാൻ സാധിക്കൂ."
Joshua ഉടൻ പരിഭ്രമത്തോടെ പറഞ്ഞു:
"അയ്യോ പൊന്നു Doctor, എന്റെ wife UK-യിൽ nurse ആണ്. എനിക്ക് ഒരു contact history-യും ഇല്ല. 1 year ആയി പുള്ളിക്കാരി നാട്ടിൽ വന്നിട്ട്!"
പുറത്ത് കാത്തുനിൽക്കുന്ന രോഗികളുടെ വലിയ നിര എന്നിലെ കുറ്റാന്വേഷകയെ അല്പം നിരുത്സാഹപ്പെടുത്തി. എന്റെ മനസ്സ് എന്നോട് പറഞ്ഞു:
'Prasy, you diagnosed it as condyloma acuminata. You know it is an STD. Now why do you want the history?'
പുച്ഛത്തോടെ, 'ആരെടാ താൻ ഈ കള്ളം പറയുന്നത്?' എന്ന ഭാവത്തോടെ ഞാൻ Joshua-യോട് പറഞ്ഞു:
"ഇത് ഒരു STD തന്നെയാണ്. ഇതിനു treatment ചെയ്യുന്നതിനു മുൻപേ മറ്റു STDs ഉണ്ടോ എന്നു confirm ചെയ്യണം. അതിനുള്ള tests ചെയ്യണം."
Joshua എന്തു test-ഉം ചെയ്യാൻ പൂർണ്ണസമ്മതനായി. STD panel ചെയ്യാൻ ₹6000 ആകുമെന്ന് പറഞ്ഞപ്പോഴും Joshua അപ്പോൾ തന്നെ ready ആയി!
ഇറങ്ങുന്നതിനു മുൻപ് Joshua എന്നോട് പറഞ്ഞു:
"Doctor, ഞാൻ wife-നോട് ഈ കാര്യം പറഞ്ഞപ്പോൾ അവളാണ് പറഞ്ഞത് Doctor-നെ എത്രയും പെട്ടെന്ന് ചെന്ന് കാണിക്കണം എന്ന്. അവൾ UK-യിൽ nurse ആണ്."
ഇത്രയും നാളത്തെ എന്റെ clinical practice-ൽ ആദ്യമായാണ് ഒരു STD വന്ന ഭർത്താവ് സ്വന്തം ഭാര്യക്ക് lesions-ന്റെ photo അയച്ചു കൊടുത്ത് advice ചോദിക്കുന്നത് ഞാൻ കാണുന്നത്!
Joshua-യുടെ വാക്കുകൾ കേട്ട് ഞാൻ മനസ്സിൽ 'എടാ മണ്ടാ, പൊട്ടാ...' എന്നൊക്കെ വിളിച്ചു. എന്നിട്ട് Joshua-യോട് പറഞ്ഞു:
"Joshua, തന്റെ wife ഇതറിഞ്ഞാൽ തന്നെ divorce ചെയ്യുമല്ലോ!"
ഒരു നിഷ്കളങ്കമായ ചെറുപുഞ്ചിരിയോടെ Joshua blood sample എടുക്കാൻ വേണ്ടി Lab-ലേക്ക് നടന്നു. അവിടെ വന്ന nurse-നോട് ഞാൻ പറഞ്ഞു:
"കണ്ടാൽ എന്തു മാന്യൻ! കയ്യിലിരിപ്പ് വെറും മോശവും!"
രണ്ടു ദിവസം കഴിഞ്ഞപ്പോൾ STD panel results-മായി Joshua വീണ്ടും വന്നു. All results negative (serology). സാധാരണ Condyloma-യ്ക്ക് Doctor നേരിട്ട് മരുന്ന് വെച്ചുകൊടുക്കുകയാണ് പണ്ട് Medical College-ൽ ഞങ്ങൾ ചെയ്യാറുള്ളത്. ഇവിടെ മരുന്ന് സ്വയം പുരട്ടേണ്ട രീതി ഞാൻ Joshua-യ്ക്ക് വിശദമായി പറഞ്ഞു കൊടുത്തു.
ഇറങ്ങുന്നതിനു മുൻപ് Joshua എന്നോട് ചോദിച്ചു:
"Doctor, next week എന്റെ wife UK-യിൽ നിന്ന് വരുന്നുണ്ട്. Sexual contact പാടുണ്ടോ?"
"ഒരു കാരണവശാലും contact പാടില്ല!" എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. "പുള്ളിക്കാരിക്കും ഈ രോഗം പകരും" എന്നൊക്കെ പറഞ്ഞ് ഞാൻ Joshua-യെ നന്നായി പേടിപ്പിച്ചു.
അങ്ങനെ അടുത്ത ആഴ്ച ഒരു ദിവസം...
ദേ Joshua വീണ്ടും OP-യിൽ, with wife!
Joshua-യുടെ ഒരു ധൈര്യം!!! Joshua-യെ ഒരു വീരപുരുഷനെ പോലെ ഞാനും എന്റെ staff nurse-മാരും അന്തംവിട്ടു നോക്കി. Last time Joshua വന്നപ്പോൾ ഞാൻ 'wife-ന് HPV vaccine വേണമെങ്കിൽ try ചെയ്യാം' എന്ന് പറഞ്ഞിരുന്നു.
Wife വളരെ cool ആയി എന്നോട് Condyloma acuminata-യെ കുറിച്ച് ചോദിച്ചു മനസ്സിലാക്കി. ഞാൻ Ca Cervix risk-നെ കുറിച്ചൊക്കെ വിശദീകരിച്ചു കൊടുത്ത്, HPV vaccine എടുക്കാമെന്നും പറഞ്ഞു.
"HPV vaccine എടുക്കുന്നതിനു മുൻപ് ഒരു Pap smear-ഉം STD panel test-ഉം ചെയ്യാം" എന്ന് ഞാൻ wife-നോട് നിർദ്ദേശിച്ചു.
പെട്ടെന്ന് wife അതിനു ശക്തമായി വിസമ്മതിച്ചു! HIV-യും VDRL test-ഉം പോലും ചെയ്യാൻ സമ്മതിച്ചില്ല!
അതോടെ എന്റെ മനസ്സിലെ സംശയത്തിന്റെ plate നേരെ തലതിരിഞ്ഞു!
'Who is the real culprit here?!'
എന്നിലെ Sherlock Holmes ഉടൽ കുടഞ്ഞെഴുന്നേറ്റു! Rook's Textbook of Dermatology-യിലെ ആ വരികൾ എന്റെ ഓർമ്മയിലേക്ക് ഇരമ്പിയെത്തി:
"Condyloma acuminata has a long incubation period, ranging from 1 month to up to 1 year."
Joshua പാവം... Joshua തികച്ചും നിഷ്കളങ്കനായിരുന്നോ?!
ഈ കഥയിലെ യഥാർത്ഥ വില്ലത്തി ഈ nurse ആണോ?!
Joshua-യുടെ ആ അസാധാരണ ധൈര്യം... അത് തന്റെ innocence-ൽ നിന്ന് ഉടലെടുത്തതായിരുന്നോ?!
നൂറായിരം സംശയങ്ങൾ എന്റെ മനസ്സിനെ അസ്വസ്ഥമാക്കി. അവർ ഇറങ്ങിപ്പോയ ഉടനേ ഓടിവന്ന എന്റെ nurse-മാരും ഇതേ സംശയം പങ്കുവെച്ചു.
ആരെയും ഒറ്റനോട്ടത്തിൽ കുറ്റവാളി എന്ന് മുദ്രകുത്തരുത് എന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു.
Joshua എന്ന പുണ്യാളനെ അനാവശ്യമായി സംശയിച്ചതിന്...
എന്റെ മനസ്സാക്ഷിയോട് ഞാൻ മാപ്പ് ചോദിച്ചു!
അതോടെ എന്റെ മനസ്സിലെ സംശയത്തിന്റെ plate നേരെ തലതിരിഞ്ഞു!
'Who is the real culprit here?!'
എന്നിലെ Sherlock Holmes ഉടൽ കുടഞ്ഞെഴുന്നേറ്റു! Rook's Textbook of Dermatology-യിലെ ആ വരികൾ എന്റെ ഓർമ്മയിലേക്ക് ഇരമ്പിയെത്തി:
"Condyloma acuminata has a long incubation period, ranging from 1 month to up to 1 year."
Joshua പാവം... Joshua തികച്ചും നിഷ്കളങ്കനായിരുന്നോ?!
ഈ കഥയിലെ യഥാർത്ഥ വില്ലത്തി ഈ nurse ആണോ?!
Joshua-യുടെ ആ അസാധാരണ ധൈര്യം... അത് തന്റെ innocence-ൽ നിന്ന് ഉടലെടുത്തതായിരുന്നോ?!
നൂറായിരം സംശയങ്ങൾ എന്റെ മനസ്സിനെ അസ്വസ്ഥമാക്കി. അവർ ഇറങ്ങിപ്പോയ ഉടനേ ഓടിവന്ന എന്റെ nurse-മാരും ഇതേ സംശയം പങ്കുവെച്ചു.
ആരെയും ഒറ്റനോട്ടത്തിൽ കുറ്റവാളി എന്ന് മുദ്രകുത്തരുത് എന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു.
Joshua എന്ന പുണ്യാളനെ അനാവശ്യമായി സംശയിച്ചതിന്...
എന്റെ മനസ്സാക്ഷിയോട് ഞാൻ മാപ്പ് ചോദിച്ചു!
No comments yet.