← All posts

HepaA - Chapter 5: Kamalari

Gerald October 27, 2025



ഓറൽ സ്റ്റിറോയിഡ്സ് സ്റ്റാർട്ട് ചെയ്തിട്ടും എന്റെ ലിവർ എൻസൈംസ് 100-ൽ താഴുന്നുണ്ടായിരുന്നില്ല. 100-ൽ താഴാതെ പോസ്റ്റിംഗിന് കയറാൻ പറ്റില്ല എന്ന നിർബന്ധവുമുണ്ട്. ഈ സമയത്താണ് ഞാൻ ആ ദിവ്യൗഷധമായ 'കാമിലാരി' എന്ന സിറപ്പിനെക്കുറിച്ച് കേൾക്കുന്നത്. ദിവസവും നാലഞ്ചു തവണ കുടിക്കണം. അഞ്ചാറ് ബോട്ടിൽ വാങ്ങി നേരെ കോട്ടയത്തേക്ക് പോന്നു.

പതിയെ എന്റെ മുറി കാമിലാരി കുപ്പികൾ കൊണ്ട് നിറഞ്ഞു. പക്ഷേ, ലിവർ എൻസൈംസ് 150-ൽ നിന്നും ടപ്പേന്ന് 100-ലേക്ക് താഴ്ന്നു. ഞാൻ പോസ്റ്റിംഗിന് തിരിച്ചു കയറി. പീഡിയാട്രിക്സ് ആയിരുന്നു പോസ്റ്റിംഗ്. ഈ മരുന്ന് ഇടയ്ക്കിടെ കുടിക്കണമെന്നുള്ളതുകൊണ്ടും കാമിലാരിയുടെ പേരിലെ 'കാമ' എന്ന കുഴപ്പം കാരണവും ഞാൻ മരുന്ന് കുപ്പി ബാഗിൽ ഒളിച്ചുവച്ചാണ് പോസ്റ്റിംഗിന് പോയിരുന്നത്.

കേസ് എടുത്തു കഴിഞ്ഞ് സൈഡ് റൂമിൽ പോയി ഒരു സിപ്പ് കാമിലാരി അകത്താക്കി തിരിച്ചു വരും. ഇതായിരുന്നു പതിവ്. അങ്ങനെ ഒരു ദിവസം ഞാൻ കാമിലാരി കുടിക്കാൻ വേണ്ടി റൂമിൽ കയറി ബോട്ടിൽ എടുത്തതും പോൾ പുറകെ വന്നതും ഒരുമിച്ച്! എന്റെ കയ്യിലെ കുപ്പി കണ്ട് പോൾ ചോദിച്ചു, "പ്രെസി എന്താ ഇത്! വെള്ളമടി തുടങ്ങിയോ?"

കുപ്പിയിലെ പേര് വായിച്ച് പോൾ ഞെട്ടി. "എന്താ, കാമിലാരിയോ! What is this? ഇത് മറ്റേ പരിപാടിക്കുള്ള മരുന്നല്ലേ!" വെറും ലിവർ സപ്ലിമെന്റ് ആണ് എന്ന എന്റെ വിശദീകരണം വകവെക്കാതെ പോൾ ബാക്കിയുള്ളവർക്ക് ന്യൂസ് കൈമാറി. ഞാൻ കുപ്പിയുമായി എത്തിയപ്പോൾ അവിടെ മുഴുവൻ പൊട്ടിച്ചിരിയും കളിയാക്കലുമായിരുന്നു.

ആ കളിയാക്കലുകൾക്ക് ശേഷം ഞാൻ പിന്നെ ഒളിച്ചുള്ള കാമിലാരി സേവ നിർത്തി പരസ്യമായിത്തന്നെ കുടിക്കാൻ തുടങ്ങി. എന്നെ അവർ കളിയാക്കിയെങ്കിലും അവരിൽ പലരുടെയും കരുതൽ ഞാൻ ഇന്നും ഓർക്കുന്നു. അന്ന് ഹെപ്പറ്റൈറ്റിസ് വന്ന് പല ഡോക്ടർമാരും മരണപ്പെട്ടിരുന്നു. ഞാൻ പോസ്റ്റിംഗിന് തിരികെ വന്നപ്പോൾ പതോളജിയിലെ ഒരു ഡോക്ടർ മരിച്ചെന്ന് വാർഡിൽ വച്ച് ആരോ എന്നോട് പറയാൻ തുനിഞ്ഞു. എന്റെ പിറകിൽ നിന്ന് പോൾ “പറയല്ലേ” എന്ന് ആംഗ്യം കാണിച്ചു. തിരിഞ്ഞു നോക്കിയ ഞാൻ പോളിനോട് എന്താ എന്നോട് പറഞ്ഞാൽ പ്രശ്നം എന്ന് ചോദിച്ചപ്പോൾ, "ഇതൊക്കെ കേട്ട് പ്രെസിക്ക് ലിവർ എൻസൈംസ് ഇനി കൂടണ്ട എന്ന് വിചാരിച്ചാണ്" എന്നു മറുപടി പറഞ്ഞു.

നിത്യ ഹരിദാസ് എന്റെ യൂണിറ്റ് മേറ്റ് ആണെങ്കിലും ഞങ്ങൾ അധികം ക്ലോസ് ആയിരുന്നില്ല. AIH ഡയഗ്നോസിസുമായി തകർന്ന മനസ്സോടെ പോസ്റ്റിംഗിന് വന്ന എന്റെ ഉള്ളിൽ ഞാൻ പെട്ടെന്ന് മരിച്ചു പോകുമോ എന്ന പേടിയും അതിന്റെ ഫലമായുള്ള ഡിപ്രഷനും ആൻസൈറ്റിയും എപ്പോഴുമുണ്ടായിരുന്നു. ഇതുകണ്ട് ഒരു ദിവസം നിത്യ വാർഡിൽ വച്ച് എന്നോട് പറഞ്ഞു, "പ്രെസി, ദൈവം നമുക്ക് MBBS-ന് അഡ്മിഷൻ തന്നു. ദൈവത്തിന് ഡെഫനിറ്റ് പ്ലാൻസ് ഉണ്ട്. അല്ലാതെ പ്രെസി മരിച്ചു പോകാൻ വേണ്ടിയല്ല ദൈവം പ്രെസിയെ MBBS-ന് ജോയിൻ ചെയ്യിപ്പിച്ചത്. പ്രെസിക്ക് സൊസൈറ്റിക്ക് വേണ്ടിയും പേഷ്യന്റ്സിന് വേണ്ടിയും ഒത്തിരി കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്."

ഈ വാക്കുകൾ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ടെങ്കിൽ, അത് എന്റെ കണ്ണുകളെ തുറന്ന് എന്നിലുണ്ടാക്കിയ മാറ്റം എത്രമാത്രമാണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. Thank you Nithya for your kind words!

പിന്നെ എന്റെ വിങ് മേറ്റും നമ്മുടെ ബ്യൂട്ടി വിത്ത് ബ്രെയിനുമായ സുപ്രിയ. Other than my പർവീൺ, നിഷ and പ്രവീൺ, സുപ്രിയയോട് മാത്രമായിരുന്നു ഞാൻ AIH-ന്റെ കാര്യം പറഞ്ഞിരുന്നത്. എനിക്ക് ഹെപ്പറ്റോമെഗാലി ഉണ്ടോ എന്ന് ഇടയ്ക്കിടെ ഞാൻ സുപ്രിയയെക്കൊണ്ടാണ് പരിശോധിപ്പിച്ചിരുന്നത്. സുപ്രിയ ഹെപ്പറ്റൈറ്റിസ് A വാക്സിൻ എടുത്തിരുന്നു എന്ന് പിന്നെയാണ് ഞാൻ അറിഞ്ഞത്. അങ്ങനെയൊരു വാക്സിൻ ഉണ്ടെന്നു തന്നെ എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ എനിക്കിങ്ങനെ വരില്ലായിരുന്നു. എന്റെ പേരന്റ്സ് ഡോക്ടർമാർ അല്ലാത്തതുകൊണ്ടുണ്ടായ പ്രശ്നം. ഇത് എന്റെ അറിവില്ലായ്മയിലേക്ക് വെളിച്ചം വീശിയപ്പോൾ ഇനി അങ്ങനെ ഉണ്ടാകരുതെന്ന് ഞാൻ നിശ്ചയിച്ചു.

അങ്ങനെ പ്രാർത്ഥനയും ഫ്രണ്ട്സും പേരന്റ്സും ഒക്കെയാണ് എന്നെ ഇന്ന് ഇവിടെ വരെ എത്തിച്ചത്. എന്റെ വിഷമാവസ്ഥയിൽ എന്റെ കൂടെ നിന്ന എല്ലാവരെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. ഇന്ന് ആ കാലഘട്ടത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ഹെപ്പറ്റൈറ്റിസ് എന്നെ ഒരു നല്ല ഹ്യൂമൻ ബീയിംഗ് ആക്കി മാറ്റി എന്ന് തോന്നുന്നു. മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനും അവരുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് സിറ്റുവേഷൻ കൂടുതൽ അണ്ടർസ്റ്റാൻഡ് ചെയ്യാനും എന്നെ പ്രാപ്തയാക്കി. അതുകൂടാതെ ഞാനൊരു കടുത്ത ദൈവവിശ്വാസിയുമായി മാറി. ആ പ്രെയേഴ്സ് ആണ് ഇന്നും എന്റെ ഏറ്റവും വലിയ ശക്തി.


(അവസാനിച്ചു)



Comments

Post a Comment

Search This Blog


Top posts from past

test

The Archive

Browse by label ശേഖരം

ആകസ്മികതയിൽ ഒന്നായ
ഒരു ചങ്ങാതിക്കൂട്ടത്തിന്റെ
ആത്മകഥ